തൃശ്ശൂര്‍: സബ്‌സിഡി സാധനങ്ങള്‍ ഇല്ലാതെ വന്നതോടെ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്ത ഉദ്ഘാടനം മുടങ്ങി. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങുകയായിരുന്നു.
ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. സബ്‌സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്.