ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും ഒന്നോ രണ്ടോ തവണ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ എഴുതാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
അവസരം നഷ്ടപ്പെടുമോയെന്ന വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയാണ് രണ്ട് പരീക്ഷകള്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഓഗസ്റ്റില്‍ പുതിയ പാഠ്യപദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷകള്‍ നടത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ ആവശ്യമായ സമയവും അവസരവും ലഭിക്കും.
അവര്‍ക്ക് നല്ല മാര്‍ക്കുകള്‍ ഇതിലൂടെ നിലനിര്‍ത്താനും സാധിക്കും.ബോര്‍ഡ് പരീക്ഷകളില്‍ കൊണ്ടുവന്നിട്ടുള്ള പുതിയ നീക്കം എത്രത്തോളം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന ചോദ്യം ഉയര്‍ന്നു.
"എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ പോലെ ഇവിടേയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷയെഴുതാം. ഇതില്‍ നല്ല മാര്‍ക്കുകള്‍ അവര്‍ക്ക് തെരഞ്ഞെടുക്കാം. അത് അവരുടെ ഇഷ്ടമാണ്. അതില്‍ ആരും സമ്മര്‍ദം ചെലുത്തില്ല"- മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യ പരീക്ഷ എഴുതിയപ്പോഴും ലഭിച്ച മാര്‍ക്കിലും സന്തുഷ്ടയാണെങ്കില്‍ അവര്‍ക്ക് അടുത്ത പരീക്ഷ എഴുതണം എന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.