കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ട്രാഫിക് അസി. കമീഷണര്‍ എ.ജെ. ജോണ്‍സണ്‍ അറിയിച്ചു.
ചരക്കുവാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവര്‍ മാത്രമായി യാത്ര ചെയ്യുന്ന കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും.
ഇത്തരം വാഹനങ്ങള്‍ നഗരപരിധിക്ക് പുറത്ത് പാര്‍ക്കിംഗ് ചെയ്യണം. വൈകുന്നേരം 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്.
സൗത്ത് ബീച്ച് അടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിങിന് വിലക്കുണ്ട്. അനധികൃത പാര്‍ക്കിംഗ് യഥാസമയങ്ങളില്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്ത് പിഴ ഈടാക്കും.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 10 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണര്‍ പറഞ്ഞു.
നിയമലംഘകരുടെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.പുതുവത്സരാഘോഷങ്ങള്‍ സുഗമമാക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.