ശിവഗിരി: 91 മത് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണല്‍ വ്യൂവില്‍ സംഘടിപ്പിച്ചിരിക്കുന്ന കാര്‍ഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പവലിയന്‍ മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീര്‍ത്ഥാടന സെക്രട്ടറി സ്വാമി റിതംഭരാനന്ദ, സ്വാമി ബോധിതീര്‍ഥ, അഡ്വ: വി ജോയ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ എം ലാ ജി, ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശന്‍, ഡോ: കൃഷ്ണകുമാര്‍, അരുകുമാര്‍, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: എം ജയരാജു, മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീട്ടുമുറ്റത്ത് ചെറിയ കൃഷിയും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തിയാല്‍ പോഷകസുരക്ഷ ഉറപ്പാക്കാന്‍ കഴിയും എന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ശിവഗിരിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീര്‍ത്ഥാടക ലക്ഷ്യങ്ങളായി ഗുരുദേവന്‍ പ്രഖ്യാപിച്ച കൃഷിയും കൈത്തൊഴിലും അതോടൊപ്പം സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കലയില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ സ്റ്റാള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.
മൃഗസംരക്ഷണ വകുപ്പിന്റെ ജനക്ഷേമകരമായ വികസന പ്രവര്‍ത്തങ്ങളും മൃഗസംരക്ഷണ അവബോധവും പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്റ്റാളിന്റെ സജ്ജീകരണം സംസ്ഥാന സര്‍ക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍, പദ്ധതികള്‍, വളര്‍ത്തുമൃഗ പ്രദര്‍ശനങ്ങള്‍ എന്നിവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
പരിപാടിയില്‍ വി. ജോയി എം.എല്‍.എ അധ്യക്ഷനായിരുന്നു.ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ തീര്‍ത്ഥാടന സമിതി സെക്രട്ടറി സ്വാമി ഋതംബരാനന്ദ ബോധിതീര്‍ത്ഥ നാന്ദ സ്വാമി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലാജി ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ പി വി അരുണോദയ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.