തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സാമ്പത്തികകാര്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെയും പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായി പുനീത് കുമാറിനെയും നിയമിച്ചു.
മുഹമ്മദ് വൈ.സഫിറുല്ലയെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായും ഡി.ആര്‍.മേഘശ്രീയെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറായും അര്‍ജുന്‍ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായും ആര്‍.ശ്രീലക്ഷ്മിയെ ജിഎസ്ടി ജോയിന്റ് കമ്മിഷണറായും നിയമിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി പി.വിഷ്ണു രാജിനെ നിയമിച്ചു. വി.ചെല്‍സാസിനിയാണ് കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറി.ഹൗസിങ് കമ്മിഷണറായി രാഹുല്‍ കൃഷ്ണ ശര്‍മയെയും ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടറായി ഡി.ധര്‍മശ്രീയെയും നിയമിച്ചു. ശ്രീധന്യ സുരേഷ് ആണ് റജിസ്‌ട്രേഷന്‍ ഐജി.