അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു; വനത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികള്‍ പൊലീസ് നിരീക്ഷണത്തില്‍

അയ്യന്‍കുന്നില്‍ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ തുടരുന്നു. ഞെട്ടിത്തോട് ഉള്‍വനം, കര്‍ണാടക അതിര്‍ത്തി വനമേഖല എന്നിവിടങ്ങളിലാണ് വ്യാപക തെരച്ചില്‍ നടക്കുന്നത്.

author-image
Priya
New Update
അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു; വനത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികള്‍ പൊലീസ് നിരീക്ഷണത്തില്‍

 

കണ്ണൂര്‍: അയ്യന്‍കുന്നില്‍ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ തുടരുന്നു.

ഞെട്ടിത്തോട് ഉള്‍വനം, കര്‍ണാടക അതിര്‍ത്തി വനമേഖല എന്നിവിടങ്ങളിലാണ് വ്യാപക തെരച്ചില്‍ നടക്കുന്നത്.

തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. വനത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഞെട്ടിത്തോട് ഷെഡുകളില്‍ മാവോയിസ്റ്റുകള്‍ ഭക്ഷണം ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഉള്‍വനത്തില്‍ രണ്ടിലധികം ഷെഡുകളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ ആരും കസ്റ്റഡിയില്‍ ഇല്ലെന്നും ആയുധങ്ങള്‍ കണ്ടെടുത്തെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. കൂടുതല്‍ സേന ഉള്‍വനത്തില്‍ തുടരുകയാണ്. എട്ട് മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലുണ്ടെന്നാണ് നിഗമനം.

maoist Ayyankunn