റിയാദ്: 72 വര്‍ഷത്തിന് ശേഷം സൗദിയില്‍ മദ്യ വില്പന. ആദ്യ സ്റ്റോര്‍ രാജ്യതലസ്ഥാനമായ റിയാദില്‍ തുറന്നു. മദ്യത്തെ നിഷിദ്ധമായാണ് രാജ്യം കണ്ടിരുന്നത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബീന്‍ സല്‍മാന്റെ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് മദ്യവില്പനയ്ക്ക് തുടക്കമിടുന്നത്.
1952 വരെ സൗദിയില്‍ മദ്യം ലഭിച്ചിരുന്നു. പിന്നീടാണ് വിലക്കേര്‍പ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ ഉത്പാദക, കയറ്റുമതി രാജ്യങ്ങളിലൊന്നാണ് സൗദി അറേബ. രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തില്‍ 75 ശതമാനവും സംഭാവന ചെയ്യുന്നത് ക്രൂഡോയില്‍ തന്നെയാണ്.
ക്രൂഡോയില്‍ വില കൊവിഡ് കാലയളവില്‍ ബാരലിന് 20 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയതിന്റെ ഭാഗമായാണ് മറ്റ് വരുമാന മാര്‍ഗങ്ങളും ശക്തിപ്പെടുത്തണമെന്ന ചിന്തയുണ്ടായത്. തുടര്‍ന്ന് ടൂറിസത്തിനും തുടക്കമിട്ടിരുന്നു.
നിലവില്‍ സൗദിയുടെ ജി.ഡി.പിയില്‍ 4-5 ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. 2025ഓടെ ഇത് 9-10 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്നതിന്റെ ഭാഗമായാണ് മദ്യ വില്പനശാലയും ആരംഭിക്കുന്നത്.