തകര്‍ക്കപ്പെട്ട മതേതര മനസ്സുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്; കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത ചൂണ്ടിക്കാണിച്ചു.

author-image
Web Desk
New Update
തകര്‍ക്കപ്പെട്ട മതേതര മനസ്സുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്; കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെ
രൂക്ഷമായി വിമര്‍ശിച്ച് സമസ്ത. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത ചൂണ്ടിക്കാണിച്ചു. മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് എന്നും നിലപാട് തിരുത്തിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തില്‍ പറയുന്നു.

തകര്‍ക്കപ്പെട്ട മതേതര മനസ്സുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും സമസ്ത മുഖപത്രത്തില്‍ പറയുന്നു. രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസ് കാണിക്കണം. അല്ലാത്തപക്ഷം കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ച ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറുമെന്നും സമസ്ത മുന്നറിയിപ്പ് നല്‍കുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് തന്നെ മറുപടി പറയട്ടെ എന്നായിരുന്നു അബൂബക്കര്‍ മുസ്ലിയാരുടെ പ്രതികരണം.
അതേസമയം, ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നിലപാട് വ്യക്തമാക്കിയിരുന്നു.

Latest News samastha newsupdate congress politics ram mandir