തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ എസ്‌ഐയുടെ തോക്കും തിരയും നഷ്ടമായി; തോക്കടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് മൊഴി

മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ എസ്‌ഐയുടെ തോക്കും തിരയും നഷ്ടമായതോടെ തോക്ക് തപ്പി സംഘം രാജസ്ഥാനില്‍ തുടരുന്നു.

author-image
Web Desk
New Update
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ എസ്‌ഐയുടെ തോക്കും തിരയും നഷ്ടമായി; തോക്കടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് മൊഴി

ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ എസ്‌ഐയുടെ തോക്കും തിരയും നഷ്ടമായതോടെ തോക്ക് തപ്പി സംഘം രാജസ്ഥാനില്‍ തുടരുന്നു. ഇതിനിടെ, കൂടെയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പൊലീസുകാരന്‍ മൊഴി നല്‍കി.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ റിസര്‍വ് ബറ്റാലിയനിലെ എസ്‌ഐ വിശാഖിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയുമാണ് നഷ്ടമായത്.

ഉറക്കമെഴുന്നേറ്റ് നോക്കുന്നതിനിടെയാണ് തോക്കും തിരയും നഷ്ടമായത് അറിയുന്നതെന്നാണ് വിശാഖ് പറയുന്നത്. സംഘത്തിന്റെ ചുമതലയുള്ള കെഎപി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റിനെ വിശാഖ് വിവരം അറിയിച്ചു.

കേരള പൊലീസ് ട്രെയിന്‍ അരിച്ചുപെറുക്കി അന്വേഷണം നടക്കുന്നതിനിടെയാണ് എംഎസ്എപിയിലെ ഒരു എസ്‌ഐ, എസ് എ പി ക്യാമ്പില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഒരു ഇന്‍സ്‌പെക്ടര്‍ വിശാഖിന്റെ തോക്കും തിരയും അടങ്ങിയ ബാഗ് പുറത്തേക്കെറിയുന്നത് കണ്ടു എന്ന് മൊഴി നല്‍കിയത്.

പിന്നാലെ കമാണ്ടന്റ് ബറ്റാലിയന്‍ ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ വിവരം അറിയിച്ചു.

എന്നാല്‍ എസ്‌ഐ പറഞ്ഞത് കള്ളമെന്നും എസ്‌ഐയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എപി ഇന്‍സ്‌പെകടര്‍ എഡിജിപിക്ക് പരാതി നല്‍കി. മധ്യപ്രദേശ്, സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ട്രെയിന്‍ പോയ വഴികളിലെല്ലാം കേരള പൊലീസ് സംഘം പരിശോധന നടത്തുകയാണ്.

gun Latest News SI indiand reserve battalion newsupdate gun and bullets kerala police