കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്‌ഐ; സംഘര്‍ഷാവസ്ഥ

കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ ബിജെപി അനുകൂലികളാണെന്ന് ആരോപിച്ച് തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഇവരെ ഗേറ്റിനകത്തേക്ക് കടത്തി വിടാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

author-image
Web Desk
New Update
കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്‌ഐ; സംഘര്‍ഷാവസ്ഥ

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ ബിജെപി അനുകൂലികളാണെന്ന് ആരോപിച്ച് തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഇവരെ ഗേറ്റിനകത്തേക്ക് കടത്തി വിടാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

അതേസമയം, യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹാളിന് പുറത്ത് സംഘടിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് നീക്കിക്കൊണ്ടിരിക്കുകയാണ്.

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. ഇവരെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത്‌വരെയും ഒരു സംഘപരിവാര്‍ അനുകൂലിയും കേരളത്തിലെ സര്‍വകലാശാലയിലെ സെനറ്റില്‍ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സല്‍ പ്രതികരിച്ചു.

protest sfi latest news news update