കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് അടിസ്ഥാന യോഗ്യതയാവില്ല; സുപ്രധാന ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

സെറ്റ്, എസ്എല്‍ഇടി പരീക്ഷകള്‍ പാസാകുന്നതും കോളേജ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

author-image
Web Desk
New Update
കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് അടിസ്ഥാന യോഗ്യതയാവില്ല; സുപ്രധാന ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സെറ്റ്, എസ്എല്‍ഇടി പരീക്ഷകള്‍ പാസാകുന്നതും കോളേജ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

ഇതോടെ അധ്യാപക നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് മാത്രം അടിസ്ഥാന യോഗ്യതയാവില്ല. 2018 ല്‍ യുജിസി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം.

സെറ്റും എസ്എല്‍ഇടിയും യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ്. ഇതാണ് ഇത്തരത്തിലുള്ള മാറ്റത്തിന് കാരണം. ഇത് പ്രകാരം കോളേജിയറ്റ് എജുക്കേഷന്‍ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഇതിലൂടെ കോളേജുകളില്‍ അധ്യാപകരാകാന്‍ അടിസ്ഥാന യോഗ്യതയായി സെറ്റും പരിഗണിക്കും.

NET SET college teacher recruitment SLET