തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി

കേന്ദ്ര നിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ച ശേഷം തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി

author-image
Web Desk
New Update
തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര നിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ച ശേഷം തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കേരളവും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

തെരുവ്‌നായ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ സംബന്ധിച്ച് മൃഗക്ഷേമ ബോര്‍ഡ് സൂപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. തെരുവ്‌നായ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 28 ലേക്ക് മാറ്റി.

india Supreme Court Stray dog