ന്യൂഡല്‍ഹി: സിനിമ പോസ്റ്ററിലെ പുകവലി ദൃശ്യത്തിന്റെ പേരില്‍ തമിഴ് സിനിമ താരം ധനുഷിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. 2014 ല്‍ പുറത്തിറങ്ങിയ വേല ഇല്ലാ പട്ടധാരി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും ധനുഷിനുമെതിരെ കോട്പ നിയമ പ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി.
പുകവലി ഉല്പന്നങ്ങളുമായോ പുകയില വ്യാപാരവുമായോ ഒരു ബന്ധവുമില്ലാത്ത വ്യക്തികളാണ് പോസ്റ്ററിലെ സിനിമയുടെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുകയില ഉല്പന്നങ്ങളുടെ നിര്‍മ്മാണ വിതരണവുമായി ബന്ധപ്പെട്ടവരല്ല പോസ്റ്റര്‍ സ്ഥാപിച്ചത്.
ഈ ഉല്പന്നത്തിന്റെ പ്രചരണത്തിനായാണ് ഈ പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് കണക്കാക്കാന്‍ കഴിയില്ല. ഇത് സംബന്ധിച്ച് നേരത്തെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി ശരിവയ്ക്കുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.