ബെംഗളൂരു: തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഇതോടെ 54-കാരനായ രേവന്ത് റെഡ്ഡി തെലങ്കാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി.
ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാര്‍ക സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു, പൊന്നം പ്രഭാകര്‍, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദര്‍ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ട സുരേഖ, ഝുപള്ളി കൃഷ്ണ റാവു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പില്‍ രേവന്ത് കാമാറെഡ്ഡിയില്‍ നിന്നും കോടങ്കലില്‍ നിന്നും മത്സരിച്ചിരുന്നു. കോടങ്കലില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. കാമാറെഡ്ഡിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വെങ്കട്ടരമണ റെഡ്ഡിയോട് അദ്ദേഹം തോറ്റിരുന്നു.