ഡല്‍ഹി കൊടും തണുപ്പില്‍, റെഡ് അലര്‍ട്ട്

രാജ്യ തലസ്ഥാനം കൊടും തണുപ്പിലേക്ക്. ശനിയാഴ്ച സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. സാധാരണ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.8 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കുറഞ്ഞ് 3.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

author-image
Web Desk
New Update
ഡല്‍ഹി കൊടും തണുപ്പില്‍, റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം കൊടും തണുപ്പിലേക്ക്. ശനിയാഴ്ച സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. സാധാരണ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.8 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കുറഞ്ഞ് 3.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ കേന്ദ്രകാലാവസ്ഥ വകുപ്പ് ഡല്‍ഹി - എന്‍.സി.ആര്‍ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെലോ അലര്‍ട്ടാണ്.

കാലാവസ്ഥയിലുണ്ടായ ഈ വ്യതിയാനത്തെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞത് മൂലം അത് ട്രെയിന്‍, വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വരെ വൈകി ഓടുകയാണ്. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാന സര്‍വീസുകളും വൈകുകയാണ്.

കാലാവസ്ഥയിലെ മാറ്റം വായുനിലവാരത്തെയും ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഡല്‍ഹി മോശം സ്ഥിതിയില്‍ തുടരുകയാണ്. വായു നിലവാര സൂചിക അനുസരിച്ച് ശനിയാഴ്ച ഡല്‍ഹിയിലെ സ്ഥിതി 365 ആണ്. 301 മുതല്‍ 400 വരെയെന്നത് വളരെ മോശം വിഭാഗത്തിലാണ്.

india delhi weather Climate