ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ അഖാഡയില്‍ എത്തി ഒളിംപിക് മെഡല്‍ ജേതാവ് ബജ്രംഗ് പൂനിയ ഉള്‍പ്പെടെയുള്ള പ്രമുഖ ഗുസ്തി താരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
രാഹുല്‍ തനിക്കൊപ്പം വ്യായാമം ചെയ്തെന്നും ഗുസ്തിക്കാരുടെ ദിനചര്യയും മറ്റും നേരിട്ടറിയാനാണ് അദ്ദേഹം എത്തിയതെന്നും പുനിയ പറഞ്ഞു.
വനിതാ താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബജ്രംഗ് പൂനിയ പത്മശ്രീ തിരിച്ചു നല്‍കിയിരുന്നു.
കൂടാതെ ലോക ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചു നല്‍കി. കഴിഞ്ഞ ദിവസം ഡബിലിംബിക്സ് ചാംപ്യന്‍ വീരേന്ദര്‍ സിങ് യാദവും മെഡലുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചിരുന്നു.
ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിങ്ങിനെ ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ നടപടി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തി ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തു.