റായ്പൂര്‍: ഛത്തീസ്ഗഡിലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ സുക്മ ജില്ലയില്‍ നക്‌സലുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍ സുധാകര്‍ റെഡ്ഡിയാണ് മരിച്ചത്. വെടിവെപ്പില്‍ കോണ്‍സ്റ്റബിള്‍ രാമുവിന് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജഗര്‍ഗുണ്ട മേഖലയില്‍ രാവിലെയാണ് സംഭവം. സിആര്‍പിഎഫിന്റെ 165-ാം ബറ്റാലിയന്റെ ഒരു സംഘം നക്‌സല്‍ വിരുദ്ധ ഓപ്പറേഷനായി ബെഡ്രെ ക്യാമ്പില്‍ നിന്ന് ഉര്‍സങ്കല്‍ ഗ്രാമത്തിലേക്ക് പോയിരുന്നു.
പ്രദേശത്ത് തെരച്ചില്‍ നടക്കുന്നതിനിടെയാണ് സിആര്‍പിഎഫ് ടീമും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.പ്രദേശത്ത് സിആര്‍പിഎഫിന്റെ കോബ്ര യൂണിറ്റും ലോക്കല്‍ പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്.