'ലോകത്തിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു': പുടിന്‍

ലോകത്തിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുടിന്‍ ഇക്കാര്യം പറയുന്നത്.

author-image
Priya
New Update
'ലോകത്തിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു': പുടിന്‍

ബെയ്ജിങ്: ലോകത്തിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുടിന്‍ ഇക്കാര്യം പറയുന്നത്.

ചൈനയെയും റഷ്യയെയും കൂടുതല്‍ അടുപ്പിക്കാന്‍ ആഗോള പ്രക്ഷുബ്ധത സഹായകമായെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു.

ഭീഷണികള്‍ റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ദൃണ്ഡമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള രാഷ്ട്രീയ പരസ്പര വിശ്വാസം തുടര്‍ച്ചയായി ആഴത്തില്‍ വര്‍ധിച്ചുവരികയാണെന്ന് ഷി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തില്‍ 42 തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഒരു നല്ല പ്രവര്‍ത്തന ബന്ധവും ആഴത്തിലുള്ള സൗഹൃദവും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഷി അഭിപ്രായപ്പെട്ടു.

vladimir putin Xi Jinping