ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ സംഘടിപ്പിച്ച ഡല്‍ഹി ചലോ മാര്‍ച്ചിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ശുഭ് കരണ്‍ സിംഗ് ടിയര്‍ഗ്യാസ് ഷെല്ലേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ വ്യക്തമായ കാരണങ്ങളുള്ളതിനാല്‍ അന്വേഷണം പഞ്ചാബിനോ ഹരിയാനക്കോ കൈമാറാന്‍ കഴിയില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
അന്വേഷണത്തിനായി ഹൈക്കോടതി മൂന്നംഗ സമിതി രൂപവത്ക്കരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി, പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നും എഡിജിപി റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥനും അടങ്ങിയതാണ് സമിതി. എഡിജിപിമാരുടെ പേര് സമര്‍പ്പിക്കാന്‍ ഇരു സംസ്ഥാനങ്ങളോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ഫെബ്രുവരി 21 നാണ് പഞ്ചാബ് - ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ വെച്ചാണ് യുവ കര്‍ഷകനായ ശുഭ്കരണ്‍ സിംഗ് കൊല്ലപ്പെട്ടത്.