ലോക്‌സഭയില്‍ പ്രതിഷേധം; 50 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, എണ്ണം 142 ആയി

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്രമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

author-image
Priya
New Update
ലോക്‌സഭയില്‍ പ്രതിഷേധം; 50 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, എണ്ണം 142 ആയി

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്രമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവര്‍ ഉള്‍പ്പടെയുള്ള എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്.

ഇതോടെ പ്രതിഷേധിച്ചതിനെ സസ്‌പെന്‍ഡ് ചെയ്ത പ്രതിപക്ഷ എംപിമാരുടെ എണ്ണം 142 ആയി.ലോക്‌സഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

പോസ്റ്റര്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും കനത്ത പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള എംപിമാരെ സസ്‌പെന്റ് ചെയ്തത്.

ഇന്നലെ വരെ ലോക്സഭയിലും രാജ്യസഭയിലുമായി സസ്‌പെന്റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.

Loksabha Parliament security breach