'വിജയകാന്ത് അടുത്ത സുഹൃത്ത്.. തമിഴ് സിനിമ ലോകത്തെ ഇതിഹാസം'; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

വിജയകാന്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിജയകാന്ത് തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

author-image
Priya
New Update
'വിജയകാന്ത് അടുത്ത സുഹൃത്ത്.. തമിഴ് സിനിമ ലോകത്തെ ഇതിഹാസം'; അനുശോചനം രേഖപ്പെടുത്തി  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിജയകാന്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിജയകാന്ത് തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ പൊതു പ്രവര്‍ത്തനത്തില്‍ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

'തമിഴ്നാട് രാഷ്ട്രീയത്തില്‍ ശാശ്വതമായ സ്വാധീനം അദ്ദേഹം ചെലുത്തി. അദ്ദേഹത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതായി അവശേഷിക്കുന്നു. ഒരു അടുത്ത സുഹൃത്തായിരുന്നു, വര്‍ഷങ്ങളായി അദ്ദേഹവുമായുള്ള ഇടപെടലുകള്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു.

ഈ ദുഃഖത്തില്‍, എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും അദ്ദേഹത്തിന്റെ നിരവധി അനുയായികളോടുമൊപ്പമുണ്ട്', പ്രധാനമന്ത്രി കുറിച്ചു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയവെയായിരുന്നു വിജയകാന്തിന്റെ അന്ത്യം. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.

narendra modi Vijayakanth