പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു; സംസ്‌കരിക്കുന്നതിന് തൊട്ടു മുമ്പ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി

പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് തൊട്ടു മുമ്പ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി പൊലീസ്.

author-image
Web Desk
New Update
പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു; സംസ്‌കരിക്കുന്നതിന് തൊട്ടു മുമ്പ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് തൊട്ടു മുമ്പ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി പൊലീസ്. കോഴിക്കോട് വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണ് മരിച്ച എഴുപത്തൊന്നുകാരന്റെ മൃതദേഹമാണ് പൊലീസ് തിരിച്ചു വാങ്ങി വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

തിങ്കള്‍ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നല്‍കാനായി എത്തിയപ്പോള്‍ വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണത്. പൊലീസ് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് പരാതിയില്ലെന്ന് എഴുതി വാങ്ങി രാത്രിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഖബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരിച്ചെടുത്തത്. പരാതി ഉയരാതിരിക്കാനാണ് മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

death Latest News newsupdate vadakara news