പുതുവത്സരാഘോഷം കാണാനെത്തിയ നാലാം ക്ലാസുകാരന് പൊലീസിന്റെ ലാത്തിയടി

കായംകുളത്ത് പുതുവത്സരാഘോഷം കാണാനെത്തിയ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതി. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

author-image
Web Desk
New Update
പുതുവത്സരാഘോഷം കാണാനെത്തിയ നാലാം ക്ലാസുകാരന് പൊലീസിന്റെ ലാത്തിയടി

കായംകുളം: കായംകുളത്ത് പുതുവത്സരാഘോഷം കാണാനെത്തിയ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതി. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഒന്‍പത് വയസ്സുകാരനായ അക്ഷയ്ക്കാണ് ലാത്തിയടിയേറ്റത്. അക്ഷയ് ആശുപത്രിയില്‍ ചികിത്സതേടി. കുട്ടിയുടെ പുറത്ത് അടിയേറ്റതിന്റെ പാടുകളുണ്ട്.

ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ അച്ഛനൊപ്പം എത്തിയതായിരുന്നു അക്ഷയ്. ഇതിനിടെ സ്ഥലത്ത് യുവാക്കളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഫൈബര്‍ ലാത്തികൊണ്ട് തന്നെയും അച്ഛനെയും അടിക്കുകയായിരുന്നു എന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി പറഞ്ഞു.

അതേസമയം, കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയപ്പോള്‍ യുവാക്കള്‍ക്കെതിരെയാണ് ലാത്തി വീശിയതെന്നും പൊലീസ് പറഞ്ഞു.

Latest News newsupdate kayamkulam bop new year celebration