കുതിര പെട്ടിയില്‍ നിന്ന് രക്ഷപ്പെട്ടു; പിന്നാലെ വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി ബോയിങ് കാര്‍ഗോ വിമാനം

കുതിര കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് പരിസരം അലങ്കോലമാക്കിയതിന് പിന്നാലെ ബെല്‍ജിയത്തിലേക്ക് പോവുകയായിരുന്ന ബോയിങ് കാര്‍ഗോ 747 വിമാനം ന്യൂയോര്‍ക്ക് സിറ്റിയില്‍ തിരിച്ചിറക്കി.

author-image
Web Desk
New Update
കുതിര പെട്ടിയില്‍ നിന്ന് രക്ഷപ്പെട്ടു; പിന്നാലെ വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി ബോയിങ് കാര്‍ഗോ വിമാനം

വാഷിങ്ടണ്‍: കുതിര കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് പരിസരം അലങ്കോലമാക്കിയതിന് പിന്നാലെ ബെല്‍ജിയത്തിലേക്ക് പോവുകയായിരുന്ന ബോയിങ് കാര്‍ഗോ 747 വിമാനം ന്യൂയോര്‍ക്ക് സിറ്റിയില്‍ തിരിച്ചിറക്കി.

ന്യൂയോര്‍ക്കില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോകുകയായിരുന്ന വിമാനം പുറപ്പെട്ട് ഏകദേശം 90 മിനിറ്റിന് ശേഷം മൃഗത്തിന്റെ കെട്ട് അയഞ്ഞപ്പോള്‍ തന്നെ യു-ടേണ്‍ ചെയ്തു.

'വിമാനത്തില്‍ ഒരു ഒരു കുതിരയുണ്ട്, അത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്'എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഡിയോയില്‍ പൈലറ്റ് പറഞ്ഞു. നമുക്ക് കുതിരയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു.

വിമാനത്തിന് പ്രശ്‌നമൊന്നുമില്ലെന്നും അഴിഞ്ഞുപോയ കുതിരയാണ് ആശങ്കയുണ്ടാക്കുന്നതെന്നും എയര്‍ അറ്റ്ലാന്റ ഐസ്ലാന്‍ഡിക് ഫ്‌ലൈറ്റ് 4592 ലെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പറഞ്ഞു.

ജോണ്‍ കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ വിമാനത്തിന്റെ പരിസരത്തേക്ക് എത്താന്‍ അദ്ദേഹം മൃഗഡോക്ടറോട് അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ വിമാനം തിരികെ പോകുമ്പോള്‍, മസാച്യുസെറ്റ്സിനടുത്തുള്ള സമ്പന്നരുടെ ഒരു ജനപ്രിയ എന്‍ക്ലേവായ നാന്റുക്കറ്റിന് കിഴക്ക് 20 ടണ്‍ ഇന്ധനം നിക്ഷേപിക്കണമെന്ന് പൈലറ്റ് പറഞ്ഞു.

വിമാനത്തിന്റെ ഭാരം കാരണം ഇന്ധനം ഒഴുക്കേണ്ട സാഹചര്യമുണ്ടായി. ഹൗഡിനി എന്ന കുതിര എങ്ങനെയാണ് പുറത്തുപോയതെന്ന് വ്യക്തമല്ല.

എന്നാല്‍ വിമാനം വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ അത് നിയന്ത്രണാതീതമായിരുന്നു.എന്തിനാണ് കുതിരയെ കടത്തിക്കൊണ്ടുപോയതെന്ന കാര്യം വ്യക്തമല്ല.

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

newyork Animals