തലസ്ഥാനത്ത് നവകേരള സദസ് കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകള്‍; ഡ്രോണ്‍ പറത്താനും പാടില്ല

തിരുവനന്തപുരത്ത് നവകേരള സദസ് കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്.

author-image
Priya
New Update
തലസ്ഥാനത്ത് നവകേരള സദസ് കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകള്‍; ഡ്രോണ്‍ പറത്താനും പാടില്ല

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവകേരള സദസ് കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്.

നവകേരള സദസ്സ് നടക്കുന്ന നൂറ് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും യാത്ര കടന്നു പോകുന്ന റൂട്ടുകളിലെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്.

വര്‍ക്കല മുതല്‍ പാറശ്ശാല വരെയുള്ള സ്റ്റേഷന്‍ പരിധികളില്‍ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. വേദി , പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പാടില്ല.

നവകേരള സദസിന്റെ സുഗമമായ നടത്തിപ്പിന് ഡ്രോണുകളുടെ ഉപയോഗം തടസ്സം സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടു.2021 ലെ പ്രത്യേക ഡ്രോണ്‍ റൂള്‍ 24(2)പ്രകാരം പ്രത്യേക മേഖലയില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കാനായി താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുവാന്‍ ജില്ലാ പൊലീസ് മേധാവിമാരെ അധികാരപ്പെടുത്തുന്നുണ്ട്.

ഇതുപ്രകാരമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. കൊല്ലത്തെ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ നവ കേരള സദസ് തിരുവനന്തപുരം ജില്ലയില്‍ എത്തും.

വര്‍ക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം നടക്കുന്നത്. ശനിയാഴ്ച വൈകിട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.

Thiruvananthapuram navakerala sadhass red zone