നിര്‍മ്മലാ സീതാരാമനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

നമന്ത്രി കേരളത്തില്‍ വന്ന് വസ്തുത മറച്ചുവെച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പരഞ്ഞു. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം വസ്തുതയല്ലാത്ത കാര്യങ്ങള്‍ ധനമന്ത്രി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

author-image
Web Desk
New Update
നിര്‍മ്മലാ സീതാരാമനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരൂര്‍: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി കേരളത്തില്‍ വന്ന് വസ്തുത മറച്ചുവെച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പരഞ്ഞു. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം വസ്തുതയല്ലാത്ത കാര്യങ്ങള്‍ ധനമന്ത്രി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം തിരൂരില്‍ നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനമായിരിക്കണം കേന്ദ്രത്തിന് ഉണ്ടാകേണ്ടത്. സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത്. ശത്രുതാപരമായ നിലപാട് പാടില്ല. സംസ്ഥാനത്തിന്റെ കൈയില്‍ പണമെത്താനുള്ള മാര്‍ഗങ്ങളെല്ലാം തടയുന്ന നില കേന്ദ്രം സ്വീകരിക്കുന്നു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നു. ഒരു സംസ്ഥാനത്തോടും സാധാരണനിലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. നാടിനോട് വലിയ ക്രൂരതയോടെ ഒരുതരം അവഗണന കാണിക്കുന്നു. എന്തെല്ലാമോ ഞങ്ങള്‍ ചെയ്തിരിക്കുന്നു എന്ന ധാരണ പരത്താന്‍വേണ്ടി ബോധപൂര്‍വ്വം വസ്തുതയല്ലാത്ത കാര്യങ്ങള്‍ ധനമന്ത്രിയെപ്പോലെ ഒരാള്‍ വന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൈനയിലെ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തില്‍ പ്രത്യേക ആശങ്ക ഉണ്ടാവേണ്ടതില്ലയെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കേരളത്തില്‍ ഭീഷണി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News newsupdate pinarayi vijayan fund kerala nirmala seetharaman central government