ബെംഗളൂരു: വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.
കര്‍ണാടക ചിന്താമണി മുരുഗമല്ലയിലെ 42 കാരിയായ അധ്യാപിക വിദ്യാര്‍ഥിയെ ചുംബിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് വൈറലായത്. ചിത്രങ്ങള്‍ ലീക്കായതോടെ വിദ്യാര്‍ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍.
അധ്യാപിക വിദ്യാര്‍ഥിയെ ചുംബിക്കുകയും വിദ്യാര്‍ഥിയെക്കൊണ്ട് എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. വിവാദമായതോടെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. മറ്റൊരു വിദ്യാര്‍ഥിയാണ് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.