പാര്‍ലമെന്റ് അതിക്രമ കേസ്; മുന്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

പാര്‍ലമെന്റ് അതിക്രമ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കര്‍ണാടക പൊലീസ് മുന്‍ ഡിവൈഎസ്പിയുടെ മകനും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ സായി കൃഷ്ണയാണ് അറസ്റ്റിലായത്.

author-image
Priya
New Update
പാര്‍ലമെന്റ് അതിക്രമ കേസ്; മുന്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

ബെംഗളൂരു: പാര്‍ലമെന്റ് അതിക്രമ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കര്‍ണാടക പൊലീസ് മുന്‍ ഡിവൈഎസ്പിയുടെ മകനും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ സായി കൃഷ്ണയാണ് അറസ്റ്റിലായത്.

വിരമിച്ച ഡിവൈഎസ്പി വിത്തല്‍ ജഗാലിയുടെ മകനാണ് സായി കൃഷ്ണ.

സായി കൃഷ്ണയും പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതി ഡി മനോരഞ്ജനും ഒരുമിച്ച് ആണ് പഠിച്ചിരുന്നത്.

ഹോസ്റ്റലിലും ഇവര്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഡി മനോരഞ്ജന്റെ ഡയറിയില്‍ സായി കൃഷ്ണയുടെയും പേരുണ്ടെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.

ഇന്നലെ അര്‍ദ്ധരാത്രിയില്‍ ധാര്‍വാഡിലെ വിദ്യാഗിരിയിലുള്ള വീട്ടിലെത്തിയാണ് ഡല്‍ഹി പൊലീസ് സായി കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനീയറായ സായി കൃഷ്ണ വീട്ടിലിരുന്നാണ് (വര്‍ക്ക് ഫ്രം ഹോം) ജോലി ചെയ്തിരുന്നത്.

parliament Arrest