ഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ രണ്ടു പേരെ കൂടി കസ്റ്റഡിയിലെടുത്തു. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മുഖ്യസൂത്രധാരന്‍ ലളിത് ഝായുമായി ബന്ധമുണ്ടെന്നും പിടിയിലായ രണ്ടുപേരും ഇയാളുടെ കൂട്ടാളികളാണെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.
ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ലളിത് ഝാക്കൊപ്പമാണ് മഹേഷ് കുമാവത്ത് ഡല്‍ഹിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നു. അതേസമയം, പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
രാജ്യസഭയിലും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.