ഇസ്രയേല്‍ ഉപയോഗിക്കുന്നത് യുഎന്‍ നിരോധിച്ച ബോംബ്; ആരോപണവുമായി പാലസ്തീന്‍, ചിത്രങ്ങളും പുറത്ത് വിട്ടു

യുഎന്‍ നിരോധിച്ച വൈറ്റ് ഫോസ്ഫറസ് ബോംബുകളാണ് ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിക്കുന്നതെന്ന ആരോപണവുമായി പാലസ്തീന്‍. മാരക ശേഷിയുള്ള ബോംബുകളാണ് ഗാസയില്‍ ജനങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം ആരോപിച്ചു.

author-image
Priya
New Update
ഇസ്രയേല്‍ ഉപയോഗിക്കുന്നത് യുഎന്‍ നിരോധിച്ച ബോംബ്; ആരോപണവുമായി പാലസ്തീന്‍, ചിത്രങ്ങളും പുറത്ത് വിട്ടു

 

ടെല്‍ അവീവ്: യുഎന്‍ നിരോധിച്ച വൈറ്റ് ഫോസ്ഫറസ് ബോംബുകളാണ് ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിക്കുന്നതെന്ന ആരോപണവുമായി പാലസ്തീന്‍. മാരക ശേഷിയുള്ള ബോംബുകളാണ് ഗാസയില്‍ ജനങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം ആരോപിച്ചു.

സോഷ്യല്‍മീഡിയയായ എക്‌സിലൂടെയാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനെതിരെ പുതിയ ആരോപണവുമായി എത്തിയത്. അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് കരാമ, ഗാസ എന്നിവിടങ്ങളില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ പ്രയോഗിക്കുകയാണെന്നും പലസ്തീന്‍ ആരോപിച്ചു.

ബോംബ് ഇടുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.വൈറ്റ് ഫോസ്ഫറസ് ബോംബ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തുകയും വലിയ രീതിയില്‍ താപം പുറത്തുവിടുകയും ചെയ്യും.

ഫോസ്ഫറസ് ബോംബ് സ്‌ഫോടന സമയത്ത് 815 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രാസപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്നത്. ഫോസ്ഫറസ് ബോംബ് പ്രയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍പ്പെടും.

 

 

 

 

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; കടലാക്രമണത്തിനും സാധ്യത, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരും. കര്‍ണാടകയ്ക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ 11 മുതല്‍ 13 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

israel hamas war un Palestine