ഇറാനില്‍ ഏഴിടങ്ങളില്‍ പാകിസ്ഥാന്‍ മിസൈല്‍ ആക്രമണം

ഇറാനുള്ളില്‍ ഏഴിടത്ത് പാക് സൈന്യം മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ലിബറേഷന്‍ ആര്‍മി എന്നീ വിഘടനവാദി ഗ്രൂപ്പുകളുടെ താവളം ആക്രമിച്ച് തകര്‍ത്തു എന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

author-image
Web Desk
New Update
ഇറാനില്‍ ഏഴിടങ്ങളില്‍ പാകിസ്ഥാന്‍ മിസൈല്‍ ആക്രമണം

ഇസ്ലാമാബാദ്: ഇറാനുള്ളില്‍ ഏഴിടത്ത് പാക് സൈന്യം മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ലിബറേഷന്‍ ആര്‍മി എന്നീ വിഘടനവാദി ഗ്രൂപ്പുകളുടെ താവളം ആക്രമിച്ച് തകര്‍ത്തു എന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

എന്നാല്‍, ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം നിരപരാധികള്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പറയുന്നു. കഴിഞ്ഞ ദിവസം ബലൂചിസ്ഥാന്‍ മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം. ഇരു പാകിസ്താന്റെ ബലൂച് മേഖലയില്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ജയ്‌ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടനയുടെ താവളങ്ങള്‍ തകര്‍ത്തെന്നായിരുന്നു ഇറാന്റെ അവകാശവാദം. പിന്നാലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി പാകിസ്ഥാന്‍ പ്രതികരിച്ചു.

ദേശ താല്പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് റേസ പ്രഖ്യാപിച്ചതോടെ സംഘര്‍ഷം വ്യാപിക്കുമോ ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

iran war pakistan Latest News Attack newsupdate missile