തിരുവനന്തപുരം: പിഡബ്യൂഡി സെക്രട്ടറിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഒരു ലക്ഷം രൂപ തട്ടിയെന്ന ചീഫ് എഞ്ചിനീയറുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വകുപ്പ് സെക്രട്ടറി കെ ബിജുവിന്റെ ചിത്രം ഉപയോഗിച്ചുള്ള അക്കൗണ്ടില്‍ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ചീഫ് എഞ്ചിനീയര്‍ അശോക് കുമാറിന് പണം നഷ്ടപ്പെട്ടത്.
ഒരു ലക്ഷം വിലയുള്ള ആപ്പിളിന്റെ ഗിഫ്റ്റ് കാര്‍ഡായ ആപ്പ് സ്റ്റോര്‍ വാങ്ങി നല്‍കണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. ഈ കോഡ് ഉപയോഗിച്ച് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഒരു ലക്ഷം വില വരുന്ന പര്‍ച്ചേസ് നടത്താം.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചീഫ് എഞ്ചിനീയര്‍ വാങ്ങി വാട്‌സ്ആപ്പിലൂടെ അയച്ചു.പിന്നീട് സംഭാഷണത്തില്‍ സംശയം തോന്നിയതോടെ സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് മനസ്സിലാകുന്നത്.