ഹൂസ്റ്റണ്‍: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ വടക്കേ അമേരിക്കയിലെ ആദ്യത്തെ ഗാന്ധി മ്യൂസിയം യാഥാര്‍ത്ഥ്യമായി. ടെക്‌സാസിലെ ഹൂസ്റ്റണില്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു.
യുഎസിലുള്ള ഗാന്ധിയുടെ ഒരേയൊരു മ്യൂസിയമിതാണ്. ഈ മ്യൂസിയം ഓഗസ്റ്റ് 15 ന് ഔദ്യോഗികമായി തുറന്നെങ്കില്‍ പോലും ഒക്ടോബര്‍ 2 നാണ് ഇതിന്റെ റിബ്ബണ്‍ മുറിക്കല്‍ ചടങ്ങുകളെല്ലാം നടന്നത്.
മഹാത്മഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, ബെറ്റി വില്യംസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് അര്‍ദ്ധവൃത്താകൃതിയിലുള്ള മ്യൂസിയത്തിന്റെ പുറം ഭിത്തികളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
മ്യൂസിയത്തിന് മുന്‍വശത്തായി ഗാന്ധിജിയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഡോ. രാജ്‌മോഹന്‍ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ സഹോദരപുത്രന്‍ ഐസക് ന്യൂട്ടന്‍ ഫാരിസ്, സിജിഐ ഹൗസ്റ്റണ്‍ ഡി മഞ്ചുനാഥ് എന്നിവരായിരുന്നു വിശിഷ്ടാതിഥികള്‍.
ആധിപത്യം, അക്രമം, വെറുപ്പ് എന്നിവയില്‍ നിന്നെല്ലാം അതീതമായി മനുഷ്യത്വത്തിലേക്ക് കടക്കാന്‍ ഈ മ്യൂസിയം നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡോ. രാജ്‌മോഹന്‍ ഗാന്ധി പറഞ്ഞു.
മ്യൂസിയത്തിന് 13,000 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഗാന്ധി ഉപയോഗിച്ച 24 ചക്രത്തെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ കുട്ടിക്കാലം, ആഫ്രിക്കയില്‍ വക്കില്‍ ആയിരുന്ന കാലം, സത്യാഗ്രഹം, സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയവയിലൂടെ കടന്നുപോയ ഗാന്ധിജിയുടെ ജീവിതമാണ് ഈ മ്യൂസിയത്തിലൂടെ കാണാന്‍ കഴിയുക.'
ഈ മ്യൂസിയവും മഹാത്മാവിന്റെ തത്ത്വചിന്തയും ഇന്ന് അമേരിക്കയില്‍ അത്യന്താപേക്ഷിതമാണ്, അതിനാല്‍ എനിക്ക് തീര്‍ച്ചയായും ഇതിന്റെ ഭാഗമാകേണ്ടതുണ്ട്'- ഐസക് ന്യൂട്ടന്‍ഫാരിസ് പറഞ്ഞു.
സന്ദര്‍ശകരെ കൊണ്ടുപോകുന്ന മൂന്ന് വ്യത്യസ്ത ഗാലറികള്‍:
ഗാലറി ഒന്ന്..
അവരുടെ യാത്ര: കുട്ടിയില്‍ നിന്ന് മഹാത്മാ ഗാന്ധിജിയിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച്.
ഗാലറി രണ്ട്
നമ്മുടെ യാത്ര:
ലോകത്ത് കൊണ്ടുവരാന്‍ ആഗോള തലത്തിലുള്ള സമാധാന നേതാക്കള്‍ മഹാത്മാഗാന്ധിയുടെ പാത എങ്ങനെ പിന്തുടര്‍ന്നുവെന്ന് അറിയുക.
സമാധാനപരമായ നീക്കത്തിലൂടെ സാമൂഹിക മാറ്റം കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, ലെച്ച് വലേസ, നെല്‍സണ്‍ മണ്ടേല, ബെറ്റി വില്യംസ്, മെയര്‍ഡ് കോറിഗന്‍ എന്നിവരെക്കുറിച്ച് അറിയാം.
ഗാലറി മൂന്ന്..
എന്റെ യാത്ര: ഗാന്ധിയേയും അവരുടെ പാത പിന്തുടര്‍ന്നവരേയും കുറിച്ച് അറിഞ്ഞതിന് ഈ ഗാലറി സന്ദര്‍ശകന് ചിന്തിക്കാനുമുള്ള ഒരു സ്ഥലം.