ന്യൂയോര്‍ക്: കഴിഞ്ഞ ദിവസം യുഎസിലെ മിഷിഗണില്‍ നടന്ന സിനഗോഗ് പ്രസിഡന്റിന്റെ കൊലപാതകത്തിന് പിന്നില്‍ ജൂതവിരുദ്ധതയല്ലെന്ന് പൊലീസ്.
40കാരിയായ സാമന്ത വോളിനെ ശനിയാഴ്ച രാവിലെയാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വോള്‍ ഐസക് അഗ്രീ ഡൗണ്ടൗണ്‍ ഡിട്രോയിറ്റ് സിനഗോഗിന്റെ പ്രസിഡന്റായിരുന്നു. ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റ നിലയിലായിരുന്നു സാമാന്ത വോളിന്റെ മൃതദ്ദേഹം.
സാമന്ത വോളിന്റെ കൊലപാതകം യഹൂദവിരുദ്ധത കൊണ്ടാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെട്രോയിറ്റ് പോലീസ് മേധാവി ജെയിംസ് വൈറ്റ് പറഞ്ഞു. എഫ്ബിഐയുടെ സഹായത്തോടെ പൊലീസ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ എല്ലാവരും ശാന്തരക്കണമെന്നും എഫ്ഫ്ബിഐ തലവന്‍ അഭ്യര്‍ത്ഥിച്ചു.
മൃതദേഹം വീടിനകത്ത് നിന്ന് വലിച്ചിഴച്ച രക്തപ്പാടുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. വീടിനകത്ത് വെച്ചാകാം കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ അനുമാനം.
പൊലീസ് നായ്ക്കളെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.
സാമന്ത കോളിന്റെ മരണത്തിനു പിന്നാലെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. കോളിന്റെ കൊലപാതകത്തിനു പിന്നിലുള്ളവരെ ഉടന്‍ വെളിച്ചത്ത് കൊണ്ടുവരണമെന്ന് എല്ലാവരുംആവശ്യപ്പെട്ടു.