പുതിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ടു

ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബി.ജെ.പി. എം.പിയും മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്റെ പങ്കാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാര്‍.

author-image
webdesk
New Update
പുതിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബി.ജെ.പി. എം.പിയും മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്റെ പങ്കാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാര്‍. ദേശീയമത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തത്.

ഫെഡറേഷന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായായിരുന്നു തീരുമാനങ്ങളെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാണിച്ചു.നിലവിലെ നേതൃത്വം പഴയ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി് പ്രവര്‍ത്തിക്കുന്നതും പിരിച്ചുവിടാനുള്ള കാരണമായി പറയുന്നു. ഇത് സ്പോര്‍ട്സ് കോഡിന്റെ ലംഘനമാണ്. മുന്‍ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍നിന്നാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താരങ്ങള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്ന ഇടങ്ങളാണ് ഇതെന്നും ഇക്കാര്യം നിലവില്‍ കോടതി പരിഗണനയിലാണെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക്ക് ഗുസ്തിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത് രാജ്യ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗുസ്തി താരമായ ബജ്രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കിയിരുന്നു. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Latest News Bajrang Punia wrestling federation sakshi news update