തിരുവനന്തപുരം: നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ തലസ്ഥാനത്ത് പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയില്‍ ആദ്യ സദസ്സ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് മൂന്ന് ദിവസം മുഖ്യമന്ത്രിയും മന്ത്രിസഭയും പര്യടനം നടത്തും.
ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഇന്ന് രാവിലെ പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും നടക്കും. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പോളിടെക്‌നിക്കില്‍ ഒരുക്കിയിട്ടുള്ള വേദിയിലാകും നവകേരള സദസ്സ് സമാപിക്കുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ആകെ ഒരുക്കിയിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷം പ്രതിഷേധങ്ങളും ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് നവകേരള സദസ്സിന് തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്.