കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ എറണാകുളത്തെത്തും.
നാളെയും മറ്റന്നാളുമായി നടക്കുന്ന സദസിനൊപ്പം പുതുതായി ചുമതലയേറ്റ മന്ത്രിമാരായ ഗണേഷ്‌കുമാറും കടന്നപ്പളളി രാമചന്ദ്രനുമുണ്ടാകും. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഈ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നത്.
പൗരപ്രമുഖരുമായുളള കൂടിക്കാഴ്ച ഇത്തവണയില്ല. വാര്‍ത്താ സമ്മേളനം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. നാളെ വൈകുന്നേരം 3 മണിക്ക് തൃക്കാക്കരയിലും 5 മണിക്ക് പിറവത്തുമാണ് ആദ്യദിനത്തില്‍ സദസ് നടക്കുക.
ചൊവ്വാഴ്ച തൃപ്പൂണിത്തുറയിലും കുന്നത്തുനാടും എത്തുന്നതോടെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാകും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹവും ഒപ്പമുണ്ടാകും.