നവകേരള സദസ് എറണാകുളം ജില്ലയില്‍; ബോംബ് ഭീഷണിയും പ്രതിഷേധ സാധ്യതയും, സുരക്ഷ വര്‍ധിപ്പിച്ചു

കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികള്‍ നടക്കുക.

author-image
Priya
New Update
നവകേരള സദസ് എറണാകുളം ജില്ലയില്‍; ബോംബ് ഭീഷണിയും പ്രതിഷേധ സാധ്യതയും, സുരക്ഷ വര്‍ധിപ്പിച്ചു

 
കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികള്‍ നടക്കുക.

പുതിയ മന്ത്രിമാരായ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണി, കരിങ്കൊടി പ്രതിഷേധ സാധ്യത എന്നിവയെല്ലാം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു.

ernakulam navakerala sadhass