മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാജേന്ദ്ര ശുക്ലയും ജഗ്ദിഷ് ദേവ്ദയും ഉപമുഖ്യമന്ത്രിമാര്‍

മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ മങ്കുഭായ് പട്ടേല്‍ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

author-image
Priya
New Update
മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാജേന്ദ്ര ശുക്ലയും ജഗ്ദിഷ് ദേവ്ദയും ഉപമുഖ്യമന്ത്രിമാര്‍

ഭോപാല്‍: മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ മങ്കുഭായ് പട്ടേല്‍ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

രാജേന്ദ്ര ശുക്ല, ജഗ്ദിഷ് ദേവ്ദ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നിവര്‍ പങ്കെടുത്തു.

മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ദേവ്ദ പട്ടികജാതിയില്‍ പെട്ടയാളാണ്. അദ്ദേഹം മധ്യപ്രദേശിലെ ഉജ്ജയിന്‍ സൗത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്.

നാലുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവ് രാജ് സിങ് ചൗഹാനെ മാറ്റിയാണ് ഇത്തവണ മോഹന്‍ യാദവിനെ തിങ്കളാഴ്ച ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടിയാണ് വീണ്ടും അധികാരത്തിലെത്തിയത്.

Madhya Pradesh mohan yadav