ലോകത്തിന് ഇന്ത്യ സന്തോഷത്തിന്റെ വഴികാട്ടുമെന്ന് മോഹന്‍ ഭാഗവത്; ഭാരത സംസ്‌കാരം സ്‌നേഹത്തിന്റെ മണ്ണില്‍ ഉറച്ച് നില്‍ക്കുന്നതാണെന്ന് മാതാ അമൃതാനന്ദമയി

ലോകം ഒരു കുടുംബമാണെന്ന സങ്കല്‍പം പ്രചരിപ്പിക്കാന്‍ ഹിന്ദുക്കള്‍ മുന്‍കൈ എടുക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്.

author-image
Priya
New Update
ലോകത്തിന് ഇന്ത്യ സന്തോഷത്തിന്റെ വഴികാട്ടുമെന്ന് മോഹന്‍ ഭാഗവത്; ഭാരത സംസ്‌കാരം സ്‌നേഹത്തിന്റെ മണ്ണില്‍ ഉറച്ച് നില്‍ക്കുന്നതാണെന്ന് മാതാ അമൃതാനന്ദമയി

ബാങ്കോക്ക്: ലോകം ഒരു കുടുംബമാണെന്ന സങ്കല്‍പം പ്രചരിപ്പിക്കാന്‍ ഹിന്ദുക്കള്‍ മുന്‍കൈ എടുക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്.

ഭൗതികവാദം, കമ്യൂണിസം, മുതലാളിത്തം തുടങ്ങിയ പരീക്ഷണങ്ങളില്‍ കാലിടറിയ ലോകത്തിന് ഇന്ത്യ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും വഴികാട്ടിക്കൊടുക്കുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ബാങ്കോക്കിലെ ലോക ഹിന്ദു കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷവും സമാധാനവും ഐശ്വര്യവും നേടിയെടുക്കാന്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം നിരവധി പരീക്ഷങ്ങള്‍ നടത്തിയെങ്കിലും ഭൗതികസമൃദ്ധിയല്ലാതെ മാനസിക സംതൃപ്തിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരത സംസ്‌കാരം സ്‌നേഹത്തിന്റെ മണ്ണില്‍ ഉറച്ച് നില്‍ക്കുന്നതാണെന്ന് മാതാ അമൃതാനന്ദമയി ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞു. സത്കര്‍മങ്ങള്‍ അതിന്റെ ഇലകളും അനുകമ്പ വാക്കുകള്‍ പുഷ്പങ്ങളും ശാന്തി ഫലങ്ങളുമായി വളര്‍ന്ന് ലോകമെമ്പാടും ഒരു കുടുംബമായി തീരട്ടെയെന്ന് മാതാ അമൃതാനന്ദമയി ആശംസിച്ചു.

26 വരെയാണ് ലോക ഹിന്ദു കോണ്‍ഗ്രസ് നടക്കുന്നത്. 60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം, ഹിന്ദു സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും പര്യവേക്ഷണം ചെയ്യാനും ചര്‍ച്ച ചെയ്യാനും ഒരു സമഗ്രമായ വേദിയൊരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

വിനോദ വ്യവസായത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം നേരിടുക, തീവ്ര ഇടതുപക്ഷവാദം നേരിടുക തുടങ്ങിയ വിഷയങ്ങളിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും.

Mohan Bhagwat rss