തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുഖജനാവില്‍ നിന്ന് കണ്ണടയ്ക്ക് 30500 രൂപയാണ് അനുവദിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി പുതിയ കണ്ണട വാങ്ങുന്നത്. ബില്ല് സഹിതം പണം അനുവദിക്കാന്‍ അന്ന് തന്നെ മന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ 29000 രൂപയ്ക്ക് കണ്ണട വാങ്ങിയിരുന്നു.
സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ 49,900 രൂപയാണ് കണ്ണടയ്ക്ക് വേണ്ടി എഴുതിയെടുത്തത്.