മായാവതിയുടെ പിന്‍ഗാമി അനന്തരവന്‍ ആകാശ് ആനന്ദ്

ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് മായാവതി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പിന്‍ഗാമിയെ പ്രഖ്യാപിച്ചത്.

author-image
Priya
New Update
മായാവതിയുടെ പിന്‍ഗാമി അനന്തരവന്‍ ആകാശ് ആനന്ദ്

ലഖ്നൗ: ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് മായാവതി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പിന്‍ഗാമിയെ പ്രഖ്യാപിച്ചത്.

ഇതോടൊപ്പം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയെ ശക്തിപ്പെടുത്താനുള്ള ചുമതലയും ആകാശിന് കൈമാറി. കഴിഞ്ഞ വര്‍ഷം മുതല്‍ ആകാശ് ആണ് പാര്‍ട്ടി കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത്.

മായാവതിയുടെ ഇളയ സഹോദരന്‍ ആനന്ദ് കുമാറിന്റെ മകനായ ആകാശ് 2016ലാണ് ബിഎസ്പിയില്‍ ചേരുന്നത്.കഴിഞ്ഞ നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ആകാശ് പാര്‍ട്ടിയുടെ പ്രധാന ചുമതല നിര്‍വഹിച്ചിരുന്നു.

Mayawati bsp Akash Anand