മൊറെ: കുക്കി സംഘടനയായ വേള്‍ഡ് കുക്കി സോ ഇന്റലക്ചല്‍ കൗണ്‍സിലിനെ യുഎപിഎ നിയമം പ്രകാരം നിരോധിച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സര്‍ക്കാര്‍ സുരക്ഷ വര്‍ധിപ്പിച്ചു.
തെഗ് നൊപ്പാല്‍ ജില്ലയിലെ മൊറെയിലേക്ക് സുരക്ഷാ ഡ്യൂട്ടിക്കായി അയച്ച പൊലീസ് കമാന്‍ഡോകള്‍ക്ക് നേരെ വെടിവെപ്പ് നടന്നതോടെ മൊറെയില്‍ കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ നടന്ന ആക്രമണത്തില്‍ ഹെലിപ്പാഡിന്റെ സുരക്ഷാ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചിരുന്നു. സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്തം ആനന്ദ് ആണ് വെടിയേറ്റു മരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ് വ്യക്തമാക്കി.