മഹുവയുടെ ഹര്‍ജി: ലോകസഭ സെക്രട്ടറിയേറ്റിന്റെ മറുപടി തേടി സുപ്രീം കോടതി

പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ ലോകസഭ സെക്രട്ടറിയേറ്റിന്റെ മറുപടി തേടി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 11 ലേക്ക് മാറ്റി.

author-image
Web Desk
New Update
മഹുവയുടെ ഹര്‍ജി: ലോകസഭ സെക്രട്ടറിയേറ്റിന്റെ മറുപടി തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ ലോകസഭ സെക്രട്ടറിയേറ്റിന്റെ മറുപടി തേടി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 11 ലേക്ക് മാറ്റി.

ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ട പരാതിയിലാണ് മെഹുവയെ ലോകസഭയില്‍ നിന്നും അയോഗ്യയാക്കിയത്. ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഹര്‍ജിയില്‍ വാദിക്കുന്നത്.

പരാതിക്കാരായ നിഷികാന്ത് ദുബെ എം.പിക്കോ മുന്‍ പങ്കാളി ആനന്ദ് ഹൈദ്രായിക്കോ എത്തിക്‌സ് കമ്മിറ്റി മുമ്പാകെ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ പണം വാങ്ങിയതായി ഹിരാനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദര്‍ശന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ്മൂലത്തിലും പറയുന്നില്ല. പല എം.പിമാരും ചോദ്യങ്ങള്‍ തയാറാക്കാന്‍ പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തുള്ളൂവെന്നും മഹുവ ഹര്‍ജിയില്‍ പറയുന്നു.

തന്റെ ഈ വാദങ്ങള്‍ വ്യക്തമാക്കാന്‍ എത്തിക്‌സ് കമ്മിറ്റി അവസരം നല്‍കിയില്ല. സ്വാഭാവിക നീതി തനിക്ക് നഷ്ടപ്പെട്ടതായും മഹുവ വ്യക്തമാക്കുന്നു.

 

india Supreme Court mahua moitra Lok Sabha Secretary General