'ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കാം'; രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് രാഷ്ടപ്രതിയും പ്രധാനമന്ത്രിയും

മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു.

author-image
Priya
New Update
'ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കാം'; രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് രാഷ്ടപ്രതിയും പ്രധാനമന്ത്രിയും

 

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു.

 

'ഗാന്ധിജിയുടെ കാലാതീതമായ വാക്കുകള്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ സ്വാധീനം ആഗോളമാണ്, അത് മുഴുവന്‍ മനുഷ്യരാശിയെയും ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വര്‍ദ്ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നു.

ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് എപ്പോഴും പ്രവര്‍ത്തിക്കാം. എല്ലായിടത്തും ഐക്യവും സാഹോദര്യവും പുലരുന്നത് സ്വപ്നം കണ്ട ഗാന്ധിജിയുടെ ചിന്തകള്‍, ഓരോ ചെറുപ്പക്കാരനെയും മാറ്റത്തിന്റെ ഏജന്റാകാന്‍ പ്രാപ്തരാക്കട്ടെ'യെന്നും നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഗാന്ധിജിക്ക് ആദമര്‍പ്പിച്ചു.

mahatma gandhi gandhi jayanthi