പ്രവാസജീവിതത്തിന്റെ ഗോള്‍ഡന്‍ ജൂബിലി നിറവില്‍ എം.എ യൂസഫലി

പ്രവാസജീവിതത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ നിറവിലാണ് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. നാട്ടിക മുസലിയാംവീട്ടില്‍ അബ്ദുല്‍ ഖാദര്‍ യൂസഫലി എന്ന എം.എ യൂസഫലി പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

author-image
Web Desk
New Update
പ്രവാസജീവിതത്തിന്റെ ഗോള്‍ഡന്‍ ജൂബിലി നിറവില്‍ എം.എ യൂസഫലി

അബുദാബി: പ്രവാസജീവിതത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ നിറവിലാണ് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. നാട്ടിക മുസലിയാംവീട്ടില്‍ അബ്ദുല്‍ ഖാദര്‍ യൂസഫലി എന്ന എം.എ യൂസഫലി പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബര്‍ 26ന് പുറപ്പെട്ട് 31ന് ദുബൈ റാഷിദ് തുറമുഖത്തെത്തിയ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് അബുദാബിയിലെ കൊട്ടാരത്തിലെത്തി യൂസഫലി കാണിച്ചു കൊടുത്തത്.

അന്ന് ബോംബെയില്‍നിന്ന് ആറു ദിവസം ദുംറ എന്ന കപ്പലില്‍ യാത്ര ചെയ്താണ് വെറും 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസഫലി ദുബൈയിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പല്‍ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡന്റിനോട് വിശദീകരിച്ചു.

രാജ്യം നല്‍കിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാര്‍ഡ്, ബഹറൈന്‍ സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം തുടങ്ങി വാണിജ്യ വ്യവസായ സാമൂഹ്യ രംഗത്ത് നടത്തിയ സേവനങ്ങളില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്.

കഠിനാധ്വാനത്തിലും ആത്മവിശ്വാസത്തിലും ആത്മസമര്‍പ്പണത്തോടെയും അബുദാബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വര്‍ഷം പിന്നിടുമ്പോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍നിന്നുള്ള 69,000-ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് എന്ന വന്‍ സ്ഥാപനമായി പരിണമിച്ചത്.

lulu hypermarket Latest News MA Yusuf Ali nesupdate UAE lulu group