തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ പദ്ധതി; 51,046 പേര്‍ക്ക് ഇതുവരെ വായ്പ ലഭിച്ചു

നഗരങ്ങളിലെ തെരുവ് കച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം സ്വാനിധി പദ്ധതി വഴി വായ്പ ലഭ്യമാക്കിയത് 51046 പേര്‍ക്ക്.

author-image
Web Desk
New Update
തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ പദ്ധതി; 51,046 പേര്‍ക്ക് ഇതുവരെ വായ്പ ലഭിച്ചു

തിരുവനന്തപുരം: നഗരങ്ങളിലെ തെരുവ് കച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം സ്വാനിധി പദ്ധതി വഴി വായ്പ ലഭ്യമാക്കിയത് 51046 പേര്‍ക്ക്.
നഗരസഭകളുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി.എം സ്വാനിധിയുടെ നടത്തിപ്പ്.

പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും.ഓരോ ഘട്ടത്തിലും നല്‍കുന്ന വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് അടുത്ത ഘട്ട വായ്പ.

ഗുണഭോക്താവിന് പരമാവധി 80,000 രൂപ വരെയാണ് വായ്പ ലഭിക്കുക.വായ്പയ്ക്ക് ഏഴ് ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.വായ്പ ലഭിക്കാന്‍ തെരുവ് കച്ചവടക്കാരനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്,വെന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം മതി.വായ്പയ്ക്കായി പ്രത്യേകം ഈടും ആവശ്യമില്ല.

loan street vendors