രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്; വിമര്‍ശനവുമായി ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ്

ക്രിസ്മസ് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിക്ക് പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാര്‍ഥം സത്യം വളച്ചൊടിക്കപ്പെടുന്നു എന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

author-image
webdesk
New Update
രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്; വിമര്‍ശനവുമായി ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ്

തിരുവനന്തപുരം: ക്രിസ്മസ് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിക്ക് പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാര്‍ഥം സത്യം വളച്ചൊടിക്കപ്പെടുന്നു എന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

'ഈ ദിവസങ്ങളില്‍ നമ്മുടെ ഈ നാടിന്റെ പ്രധാന തെരുവുകളിലൂടെ എത്രയധികം ഭയപ്പെടുത്തുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടതും കേട്ടതും. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്'- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രാര്‍ഥനാ ശുശ്രൂഷ കഴിഞ്ഞുള്ള പ്രസംഗത്തിലാണ് തോമസ് ജെ നെറ്റോയുടെ വിമര്‍ശനം.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കായികമായി നേരിട്ടത് രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിച്ചത് വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

pinarayi vijayan Latest News newsupdate navakerala sadass bishop latin