പ്യോംങ്യാംഗ്: ചാര ഉപഗ്രഹ വിക്ഷേപണത്തെ ബഹിരാകാശ മുന്നേറ്റത്തിന്റെ പുതുയുഗമെന്ന് വിശേഷിപ്പിച്ച് ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍.
പ്രതിരോധ പരിശീലനത്തിലെ നാഴിക കല്ലാണെന്ന് വിക്ഷേപണത്തിന് പിന്നാലെ കിം പറഞ്ഞു. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയും ചെയ്തു.ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചത്.
വിക്ഷേപണം വിജയകരമാണെന്ന് ഉത്തര കൊറിയ അറിയിച്ചു. അതേസമയം ദൗത്യം വിജയമെന്ന് പറയാറായിട്ടില്ലെന്നാണ് തെക്കന്‍ കൊറിയയുടെ നിരീക്ഷണം.
മുന്‍പ് രണ്ട് തവണ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
വ്യാഴാഴ്ചയാണ് കിം ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സ്വീകരണം നല്‍കിയതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വിശദമാക്കുന്നത്.
ഭാര്യ രി സോള്‍ ജുവിനും മകള്‍ കിം ജു ഏയ്ക്കും ഒപ്പമായിരുന്നു സ്വീകരണത്തിന് കിം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചാര ഉപഗ്രഹം കൈവശമുള്ളത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് കിമ്മിന്റെ വിലയിരുത്തല്‍.
ലോകത്തുള്ള ഏത് രാജ്യത്തിനെതിരെ വേണമെങ്കിലും ആക്രമണത്തിന് സേനയെ സജ്ജരാക്കാന്‍ സാറ്റലൈറ്റ് സഹായത്തോടെ കഴിയുമെന്നാണ് ഉത്തര കൊറിയന്‍ നേതാവ് കിം ടോക് ഹുന്‍ പറഞ്ഞു.
ഈ ഉപഗ്രഹം അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും കൊറിയന്‍ ഉപദ്വീപിലെ നീക്കങ്ങളും അറിയാന്‍ സഹായിക്കുമെന്നാണ് ഉത്തര കൊറിയ വിലയിരുത്തുന്നത്.
വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ഗുവാമിലെ യുഎസ് സൈനിക താവളത്തിന്റെ ചിത്രങ്ങള്‍ വിലയിരുത്തുന്നതായി ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം വിശദമാക്കിയിരുന്നു.
അമേരിക്കയും ജപ്പാനും യുഎന്നുമടക്കം ഉത്തര കൊറിയയും ഉപഗ്രഹ വിക്ഷേപണത്തെ അപലപിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഉത്തര കൊറിയയ്ക്ക് സഹായം ലഭിച്ചതായുള്ള ദക്ഷിണ കൊറിയന്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതാണ് ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണ വിവരം.