കേരളീയത്തില്‍ സംസ്ഥാനത്തെ സ്ത്രീകളുടെ ചരിത്രം വിവരിക്കുന്ന എക്‌സിബിഷന്‍

തലസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ആരംഭിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വനിതകളുടെ ചരിത്രം, അവരുടെ പ്രതിരോധം, പ്രതിനിധാനം എന്നീ വിഷയങ്ങളില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും.

author-image
Web Desk
New Update
കേരളീയത്തില്‍ സംസ്ഥാനത്തെ സ്ത്രീകളുടെ ചരിത്രം വിവരിക്കുന്ന എക്‌സിബിഷന്‍

 

തിരുവനന്തപുരം: തലസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ആരംഭിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വനിതകളുടെ ചരിത്രം, അവരുടെ പ്രതിരോധം, പ്രതിനിധാനം എന്നീ വിഷയങ്ങളില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും.

നടി സജിത മഠത്തിലാണ് 'പെണ്‍കുലങ്ങള്‍' എന്ന എക്‌സ്‌പോ ക്യൂറേറ്റ് ചെയ്യുന്നത്. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്ല്യുഡിസി) സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ആദ്യകാല നവീകരണ പ്രസ്ഥാനങ്ങള്‍ മുതല്‍ അവരുടെ സമകാലിക നേട്ടങ്ങള്‍ വരെയുള്ള ഊര്‍ജ്ജസ്വലമായ വിവരണം അവതരിപ്പിക്കും.

സ്ത്രീകളുടെ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ചലനാത്മകമായ ആഘോഷമായിരിക്കും അത്. അവരുടെ പോരാട്ടങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും ദൃശ്യാവിഷ്‌കാരവും ഒരു പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലുള്ള പങ്കും അടിവരയിട്ട് പറയുന്നുണ്ട്.

സര്‍ക്കാരിന്റെ സ്ത്രീപക്ഷ സമീപനങ്ങള്‍ ഈ പരിവര്‍ത്തനത്തെ എങ്ങനെ സഹായിച്ചു എന്നതും ഇതിലൂടെ വ്യക്തമാകും. ഫോട്ടോ എക്‌സിബിഷനും വനിതാ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടക്കും.

keraleeyam